പിറവത്ത് പോളിംഗ് 86.30 ശതമാനം

single-img
17 March 2012

രാഷ്ട്രീയ പാർട്ടികൾക്കൊപ്പം പിറവത്തുകാരും അണിചേർന്നതൊടെ പിറവം ഉപതിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമായി മാറി.പിറവത്തെ കഴിഞ്ഞകാല റെക്കോഡുകൾ തിരുത്തി 86.30 ശതമാനം പോളിംഗ്‌. രേഖപ്പെടുത്തി ഇതോടെ 1987-ലെ തെരഞ്ഞെടുപ്പിലെ 85.45 ശതമാനത്തിന്റെ റെക്കോഡ്‌ തകര്‍ത്ത്‌ പിറവം ചരിത്രമായി. ഉപതെരഞ്ഞെടുപ്പ്‌ ഫലം 21-ന്‌ പ്രഖ്യാപിക്കും.

വോട്ടിങ്ങ് യന്ത്രങ്ങൾ മൂവാറ്റുപുഴയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചു.134 ബൂത്തുകളിലെ വോട്ടിങ്ങ് യന്ത്രങ്ങളാണു മൂവാറ്റുപുഴയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചത്.കനത്ത സുരക്ഷയാണു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ജനങ്ങൾ ആഘോഷമാക്കിയ ഉപതെരഞ്ഞെടുപ്പിന്റെ ഫലം 21-ന്‌ പ്രഖ്യാപിക്കും.