ഒബാമയെ വധിക്കാനും ലാദനു പദ്ധതിയുണ്ടായിരുന്നു എന്നു റിപ്പോർട്ട്.

single-img
17 March 2012

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ വധിക്കാന്‍ ഒസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പാകിസ്ഥാനിലെ അബോട്ടാബാദിലെ ലാദന്റെ ഒളിതാവളം ആക്രമിച്ചപ്പോള്‍ യു എസ് സൈന്യം കണ്ടെടുത്ത കമ്പ്യൂട്ടർ രേഖകളിലാണ് ഇതിനെ പറ്റിയുള്ളത്.ഒബാമയെ മാത്രമല്ല ജനറല്‍ ഡേവിഡ് പെട്രാസിനേയും വധിക്കാന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു . ഇവരുടെ വിമാനം ആക്രമിച്ച് വധിക്കാനായിരുന്നു നീക്കങ്ങള്‍. ഇതിനായി പാക്, അഫ്ഗാന്‍ ഭീകര സംഘടനകളുടെ സഹായവും ലാദന്‍ തേടിയിരുന്നു. 48 പേജുള്ള പദ്ധതി ഇതിനായി ഒസാമ തയ്യാറാക്കിയിരുന്നു.