ഓർഡിനറി ഓടിത്തുടങ്ങി.

single-img
17 March 2012

നവാഗത സംവിധായകനായ സുഗീത് ആദ്യമായി സംവിധാനം ചെയ്യുന്ന “ഓര്‍ഡിനറി” മാര്‍ച്ച്‌ 17ന് പ്രദര്‍ശനത്തിന് എത്തുന്നു.കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ജിഷ്ണു, ആന്‍ അഗസ്റ്റിന്‍,ശ്രീത ,വൈഗഎന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.കമലിന്റെ സംവിധാന സഹായിയായി സിനിമാരംഗത്തെത്തിയ സുഗീതിന്റെ ആദ്യ ചിത്രമാണ് ഓര്‍ഡിനറി. ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ പശ്ചാത്തലത്തിലാണ് ഓഡിനറിയുടെ കഥ തുടങ്ങുന്നത്.ഗ്വി ചെറിയ ഒരു ഗ്രാമമാണ്.

പണിയെടുക്കാന്‍ മടിയനായ ഇരവിക്കും സുകുവിനും പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ട്രിപ്പുള്ള ബസ്സിലാണ് ജോലി. ഇരവിയുടെ ആദ്യ ട്രിപ്പാണ്. അച്ഛന്‍  മരിച്ച ഒഴിവിൽ കിട്ടിയ ജോലിയാണിത്. ഈ യാത്ര അയാള്‍ക്ക് പുതിയ അനുഭവമായിരുന്നു. ഒരു മലയോര ഗ്രാമത്തെ അയാള്‍ അറിയുകയായിരുന്നു. ഈ യാത്രക്കിടയില്‍ ഇരവിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ്ഈ ചിത്രത്തിന്റെ കഥാംശം.

ബസ്‌ കണ്ടക്ടര്‍ ഇരവി കുട്ടന്‍പിള്ളയെന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുമ്പോള്‍ ഡ്രൈവര്‍ സുകുവിനെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്.രാജീവ്‌ നായറിന്‍റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് വിദ്യസാഗര്‍ ആണ്.ഫൈസല്‍ അലി ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.