കോൺഗ്രസ് ത്രിവേദിക്കൊപ്പം,മമത വെട്ടിൽ

single-img
17 March 2012

മമതാ ബാനർജി എഴുതി നൽകിയാൽ മാത്രം രാജിയെന്ന് ത്രിവേദി നിലപാടേടുത്തതോട് കൂടി മമത-ത്രിവേദി പോരു രൂക്ഷമായി.തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി മാരെ മമത ബംഗാളിലേക്ക് വിളിച്ചിട്ടൂണ്ട്.ധിക്കാരം കാട്ടിയ ത്രിവേദിക്കൊപ്പം സംസാരിക്കില്ലെന്ന നിലപാടിലാണു മമത.വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രിയുമായി വീണ്ടും ഫോണില്‍ സംസാരിച്ച അവര്‍ ദിനേഷ് ത്രിവേദിയെ മാറ്റണമെന്ന് ആവര്‍ത്തിച്ചു.അതേസമയം കേന്ദ്രസര്‍ക്കാരിനുളള പിന്തുണ തൃണമൂല്‍ പിന്‍വലിച്ചാല്‍ പിന്തുണ നല്‍കുമോയെന്നാരാഞ്ഞ്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായി പ്രണബ്‌ മുഖര്‍ജി കൂടിക്കാഴ്‌ച നടത്തിയതായി അറിയുന്നു.