ലേക്‌ഷോര്‍:സമരം ചെയ്ത നഴ്സുമാരെ അറസ്റ്റ് ചെയ്തു

single-img
17 March 2012

ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു തടസം സൃഷ്‌ടിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ്‌ ലംഘിച്ചുവെന്ന് ആരോപിച്ച്  വനിതാ നഴ്‌സുമാര്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം നഴ്‌സുമാരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ബിജോ അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇന്നലെ വൈകിട്ട്‌ 5.15-ഓടെ നഴ്സുമാരെ അറസ്‌റ്റ് ചെയ്‌തത്‌.രക്ഷിതാക്കളെത്തിയ ശേഷം നഴ്സുമാരെ വിട്ടയക്കാൻ  സിറ്റി പോലീസ്‌ കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.