കവിയൂർ കേസ്:പിതാവ് പീഡിപ്പിച്ചതിന് തെളിവില്ലെന്ന് കോടതി

single-img
17 March 2012

തിരുവനന്തപുരം:അനഘയെ പിതാവ് പീഡിപ്പിച്ചെന്ന സി.ബി.ഐ പുനരന്വേഷണ റിപ്പോര്‍ട്ടിനെതിരെ  കോടതിയുടെ നിരീക്ഷണം.അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി.ക്രെം പത്രാധിപർ നന്ദകുമാറാണു സി ബി ഐ റിപ്പോർട്ടിനെതിരെ ഹർജി നൽകിയത്.ശാസ്ത്രീയമായ അറ്റിത്തറയില്ലാത്തതാണു സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടെന്നും കോടതി നിരീക്ഷിച്ചു.നാരായണന്‍ നമ്പൂതിരിക്കെതിരായ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണമെന്നും പുതിയ അന്വേഷണം നടത്തണമെന്നുമാണ് നന്ദകുമാർ ആവശ്യപ്പെട്ടിരുന്നത്. ഹരജിക്കാരുടെ ആവശ്യം ന്യായമാണെന്നും എന്നാല്‍ സി.ബി.ഐയുടെ വാദം കൂടി കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും കോടതി പറഞ്ഞു