ഇ-മെയില് വിവാദം:എസ്.ഐ അറസ്റ്റിൽ

single-img
17 March 2012

ഇ-മെയില്‍ ചോര്‍ത്തുന്നതിനായി ഇന്റലിജന്‍സ് നിര്‍ദേശം നല്‍കിയെന്ന വ്യാജകത്ത് തയ്യാറാക്കിയ കേസിൽ ഹൈടെക് സെല്ലിലെ ബിജു സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജുവിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
മോഷണം, വ്യാജരേഖ ചമയ്‌ക്കല്‍, വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി ബിജുവിനെതിരെ കേസ്‌ നിലവിലുണ്ട്‌. ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ ഇമെയില്‍ വിവരങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ ചോര്‍ത്തി എന്നരീതിയിൽ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത് ബിജു ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിജുവിനെ സസ്പെൻഡ് ചെയ്തിരുന്നു.എസ്.പിയുടെ കള്ളയൊപ്പിട്ട് വ്യാജമായി കത്തിന്റെ പകര്‍പ്പ് സൃഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു