താലിബാന്‍ തട്ടിക്കൊണ്ടുപോയ സ്വിസ് ദമ്പതികള്‍ രക്ഷപ്പെട്ടു

single-img
16 March 2012

താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സ്വിറ്റ്‌സര്‍ലന്റില്‍നിന്നുള്ള ദമ്പതികള്‍ രക്ഷപ്പെട്ടു. താലിബാന്‍ ശക്തികേന്ദ്രമായ വസീറിസ്ഥാനിലെ മിരാന്‍ഷാ നഗരത്തില്‍നിന്നാണ് 31കാരനായ ഒലിവര്‍ ഡേവിഡും ഭാര്യ ഡാനിയേല വിഡ്മറും(29) രക്ഷപ്പെപട്ടത്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് ബലൂചിസ്ഥാനിലെ ലോറാലി മേഖലയില്‍നിന്ന് ഇവരെ തട്ടിക്കൊണ്ടുപോയത്. ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു. താലിബാന്‍ ഒളിസങ്കേതത്തില്‍നിന്നു രക്ഷപ്പെട്ട തങ്ങള്‍ ഒരു സൈനിക ചെക്‌പോസ്റ്റിലെത്തുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. തുടര്‍ന്ന് ഇവരെ സൈനിക ഹെലികോപ്റ്ററില്‍ റാവല്‍പിണ്ടിയിലേക്കു കൊണ്ടുവന്നു.