സിറിയയില്‍ വീണ്ടും കൂട്ടക്കൊല

single-img
16 March 2012

വിമതരില്‍നിന്നു തിരിച്ചുപിടിച്ച ഇഡ്‌ലിബ് നഗരത്തില്‍ സിറിയന്‍ സേന ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരേ അക്രമം തുടരുന്നു. നാല്പത്തിയഞ്ചോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ആയിരത്തോളം അഭയാര്‍ഥികളെ ടര്‍ക്കിയിലേക്കു പായിച്ചു. കൊല്ലപ്പെട്ടവരില്‍ 23 പേരുടെ കൈകള്‍ പിറകില്‍ കെട്ടിയ നിലയിലായിരുന്നുവെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സിറിയയില്‍നിന്ന് അഭയാര്‍ഥിപ്രവാഹം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷിത ഇടത്താവളം ഒരുക്കുന്നതിനെക്കുറിച്ചു ടര്‍ക്കി ആലോചിക്കുന്നുണ്ട്. ടര്‍ക്കി പ്രധാനമന്ത്രി എര്‍ഡോഗനാണ് ഇക്കാര്യം അറിയിച്ചത്. സിറിയയില്‍നിന്നു തങ്ങളുടെ അംബാസിഡറെ പിന്‍വലിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.