സ്‌പെക്ട്രം ലേലത്തിലൂടെ പ്രതീക്ഷിക്കുന്നത് 40,000 കോടി

single-img
16 March 2012

ടെലികോം സ്‌പെക്ട്രം ലേലത്തിലൂടെ പുതിയ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 40,000 കോടിയുടെ വരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 122 ലൈസന്‍സുകളുടെ ലേലവും ഇക്കൂട്ടത്തില്‍പ്പെടുന്നു. വാര്‍ത്താവിനിമയ മേഖലയുമായി ബന്ധപ്പെട്ടു വിവിധ ഫീസുകളും നിരക്കുകളിലുമായി മൊത്തം 58,217 കോടിയുടെ വരുമാനമാണു ലക്ഷ്യമെന്നു ബജറ്റില്‍ വ്യക്തമാക്കുന്നു. വാര്‍ത്താവിനിമയ മേഖലയില്‍ നിന്നു നികുതി ഇതര വരുമാനമായിട്ടാണിത്.