പിറവം തെരഞ്ഞെടുപ്പ്-കൂത്താട്ടുകുളത്ത് വാക്കേറ്റം; കോലിയക്കോടനും സുരേഷ്‌കുറുപ്പിനുമെതിരെ കേസ്

single-img
16 March 2012

പിറവം നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെ ചെറിയ തോതില്‍ സംഘര്‍ഷം. കൂത്താട്ടുകുളത്താണ് ചെറിയ വാക്കേറ്റമുണ്ടായത്. മണ്ഡലത്തിനു പുറത്തുനിന്നുള്ള എല്‍ഡിഎഫ് നേതാക്കള്‍ സ്ലിപ്പ് നല്‍കുന്നതിനെചൊല്ലിയാണ് തര്‍ക്കമുണ്ടായത്. 127-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. സുരേഷ് കുറുപ്പും കൊലിയക്കോട് കൃഷ്ണന്‍നായരും വോട്ടര്‍മാര്‍ക്കു സ്ലിപ്പ് നല്‍കരുതെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ബൂത്തില്‍ കയറിയെന്ന പരാതിയെ തുടര്‍ന്ന് കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കെതിരെയും സുരേഷ്‌കുറുപ്പിനെതിരെയും കൂത്താട്ടുകുളം പോലീസ് കേസെടുത്തിട്ടുണ്ട്.