സി.പി.എം.നയം വ്യക്തമാക്കണം

single-img
16 March 2012

കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് സി.പി.എം നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു പുറത്തുവിട്ടതാണെന്ന പി. ജയരാജന്റെ ആരോപണം ശദ്ധയില്‍പ്പെടുത്തിയപ്പോഴാണു വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചു പറയാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അവര്‍ സിപിഎമ്മുകാരാണെന്നു പറയുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.