അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

single-img
16 March 2012

അന്യസംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. കോയമ്പത്തൂര്‍ എസ്പി ഇതുസംബന്ധിച്ച ഉത്തരവിട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി 30,000 തൊഴിലാളികള്‍ നിരീക്ഷണത്തിലായി കഴിഞ്ഞു. പേരും സ്ഥലവും ബന്ധപ്പെടാനുള്ള നമ്പറടക്കമുള്ള സമഗ്രമായ വിവരശേഖരമാണ് നടത്തിവരുന്നത്. നിര്‍മാണ തൊഴിലാളികളുടെ വിവരങ്ങള്‍ പ്രത്യേകിച്ചും ശേഖരിച്ചവരുന്നുണ്ട്. ഇതിനായി കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ചെന്നാണ് പോലീസ് വിവരം ശേഖരിക്കുന്നത്. ചില വ്യക്തികളുടെ ഫോട്ടോകളും ശേഖരിച്ചിട്ടുണ്ട്. അന്യസംസ്ഥാന വിദ്യാര്‍ഥികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. നഗരത്തില്‍മാത്രം 10,000 തൊഴിലാളികളാണ് ജോലിചെയ്യുന്നത്. എസ്‌ഐ യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘമാണ് വിവരശേഖര ജോലികള്‍ പൂര്‍ത്തിയാക്കി വരുന്നത്.