കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ അന്തരിച്ചു

single-img
16 March 2012

കേരള സുന്നി മഹല്ലിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന വൈസ് പ്രസിഡന്റും മുസ്‌ലിംലീഗ് നേതാവുമായ കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ എന്ന എസ്. എം. ജിഫ്രി തങ്ങള്‍ ( 76 ) അന്തരിച്ചു. മൂന്നു മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വളരെക്കാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, എംഇഎം എന്‍ജിനിയറിങ് കോളജ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്, ദാറുല്‍ ഹുദാ സിന്‍ഡിക്കേറ്റ് മെമ്പര്‍, സാദാത്ത് അസോസിയേഷന്‍ പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹു ഉല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡന്റ്, കൂണ്ടൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റ്, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കരുമ്പില്‍ മഹല്ല് പ്രസിഡന്റ്, കക്കാട് ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ല്യാര്‍ സ്മാരക കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി മൗനത്തുല്‍ ഇസ്‌ലാം സഭ കമ്മിറ്റിയംഗവുമായിരുന്നു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍, എസ്. വൈ. എസ് ഓഫീസ് സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ജി. എം. യു. പി സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റ്, ചേറൂര്‍ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ്, കരുമ്പില്‍ മദ്രസാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

സയ്യിദ് ആയിശ ബീവിയാണ് ഭാര്യ. രണ്ടു പെണ്‍മക്കള്‍: ശീഫ മുത്തു ബീവി, റൗള ബീവി. മരുമകന്‍മകന്‍: സയ്യിദ് ഹസ്സന്‍ ജിഫ്രി