ജഗതിയ്ക്ക് ട്യൂബിലൂടെ ഭക്ഷണം നൽകിത്തുടങ്ങി.

single-img
16 March 2012

കോഴിക്കോട്‌: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള നടന്‍ ജഗതി ശ്രീകുമാറിനു ട്യൂബ്‌ വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങി.വെന്റിലേറ്ററിന്റെ ഭാഗികമായ സഹായത്തോടെയാണ് അദ്ദേഹം ശ്വസോച്ഛാസം നടത്തുന്നത്. ശ്വാസകോശത്തിന്റെ പരിക്കു പൂര്‍ണമായും ഭേദമാകുന്നതുവരെ വെന്റിലേറ്റര്‍ ഉപയോഗിക്കാനാണു തീരുമാനം.മയക്കാനായി നല്‍കിയിരുന്ന മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കി .അദ്ദേഹത്തിന്റെ മറ്റ് ശാരീരികാവയവങ്ങളെല്ലാം തൃപ്തികരമായി പ്രവര്‍ത്തിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു.ഇന്നലെ മന്ത്രി എം.കെ. മുനീര്‍, സിനിമാ താരങ്ങളായ ശാരദ, നാദിര്‍ഷ എന്നിവര്‍ ആശുപത്രിയിലെത്തി ജഗതിയെ സന്ദർശിച്ചു.