ദൈവത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല

single-img
16 March 2012

ക്രിക്കറ്റിലെ ദൈവം സാക്ഷാല്‍ സച്ചിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഏഷ്യകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ഇന്ത്യയെ അഞ്ചുവിക്കറ്റിനു പരാജയപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നൂറാം സെഞ്ചുറി പൂര്‍ത്തിയാക്കിയെങ്കിലും ആ സെഞ്ചുറിക്ക് ഇന്ത്യയെ വിജയത്തിലേക്കു നയിക്കാനായില്ല. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 289. ബംഗ്ലാദേശ് 49.2 ഓവറില്‍ അഞ്ചിന് 293. 31 പന്തില്‍ 49 റണ്‍സ് നേടിയ ഷക്കീബ് അല്‍ഹസനാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യയുടെ 289 പിന്‍തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു തുടക്കത്തിലേ നസിമുദ്ദീനെ (5) നഷ്ടപ്പെട്ടുവെങ്കിലും മധ്യനിരയിലെ മികച്ച പ്രകടനം അവരെ വിജയത്തിലെത്തിച്ചു. തമിം ഇക്ബാല്‍ (70)ഷക്കീബ് (49), ജാഹിറുള്‍ ഇസ്‌ലാം(53), നാസിര്‍ ഹുസൈന്‍ (54) മുഷ്ഫിക്കര്‍ റഹിം(46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ ബൗളര്‍മാരുടെ ദയനീയ പ്രകടനം ഒരിക്കല്‍ക്കൂടി ഇന്ത്യയെ പരാജയത്തിലേക്കു തള്ളിവിട്ടു.