ഹസ്ബന്റ്‌സ് ഇന്‍ ഗോവ

single-img
16 March 2012

യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ക്രൂവാല നിര്‍മിക്കുന്ന സജി സുരേന്ദ്രന്റെ ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ നായകരായി ജയസൂര്യ, ഇന്ദ്രജിത്, ആസിഫ് അലി, ലാല്‍ എന്നിവര്‍ അഭിനയിക്കുമ്പോള്‍ നായികമാരായി ഭാമ, റിമ കല്ലുങ്കല്‍, രമ്യാ നമ്പീശന്‍, പ്രവീണ എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.

കലാഭവന്‍ മണി, ഇന്നസെന്റ്, സുരാജ്, സരയു, അര്‍ച്ചന, ബെക്കി, സോണിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കൃഷ്ണ പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ഷിബു ചക്രവര്‍ത്തി, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജി. ശ്രീകുമാറാണ്.

കല- സുജിത് ബാബുദേവ്, മേക്കപ്- പ്രദീപ്, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- ആഘോഷ് വൈഷ്ണവ്, പരസ്യകല- ആന്റണി സ്റ്റീഫന്‍, എഡിറ്റര്‍- മനോജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആര്‍. സുഗതന്‍, അസോസിയേറ്റ് ഡയറക്ടര്‍- മനോജ് പലോടന്‍, സഹസംവിധാനം- പ്രിയന്‍, സംവിധാന സഹായികള്‍- അനില്‍ അലക്‌സാണ്ടര്‍, പ്രൊഡ. കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്.