മകന്റെ പിന്നാലെ അമ്മയും യാത്രയായി.

single-img
16 March 2012

വൈപ്പിൻ: ആത്മഹത്യ ചെയ്‌ത സി.ബി.ഐ. അഡീഷണല്‍ എസ്‌.പി: പി.ജി. ഹരിദത്തിന്റെ മാതാവ്‌ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം മാസങ്ങളായി ചികിത്സയിലായിരുന്ന നായരമ്പലം പടിഞ്ഞാറേക്കൂറ്റ്‌ പരേതനായ ഗോപാലന്റെ ഭാര്യ നിരുപമ(അമ്മിണി-83)യാണു മരിച്ചത്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.40-നായിരുന്നു അന്ത്യം. ആത്മഹത്യക്കു മണിക്കൂറുകള്‍ മുമ്പ്‌ ഹരിദത്ത്‌ ഭാര്യ നിഷയുമൊത്ത്‌  സഹോദരന്‍ വേണുപ്രസാദിന്റെ വീട്ടിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. അമ്മയുടെ വായില്‍ വെള്ളം നല്‍കി പരിചരിച്ചശേഷമാണു തിരിച്ചുപോയത്   റിട്ട. അധ്യാപികയായിരുന്ന അമ്മിണിയുടെഅസുഖം രണ്ടുദിവസമായികൂടുതലായിരുന്നു.മകന്റെ മരണവിവരം അമ്മയെ അറിയിച്ചിരുന്നില്ല. അമ്മയുടെ മരണസമയത്ത് ഹരിദത്തിന്റെ മൃതദേഹം ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഹരിദത്തിന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ തറവാട്ടുവളപ്പില്‍ അടുത്തടുത്തായി സംസ്‌കരിച്ചു.അമ്മയുടെ  മൃതദേഹംഉച്ച്യ്ക്കു മൂന്നുമണിക്കും മകന്റെ ശരീരം വൈകിട്ട് 6:30 യോടെയും ദഹിപ്പിച്ചു.