ഗോവിന്ദച്ചാമിയെ കാമറയുള്ള സെല്ലിലേക്കു മാറ്റി

single-img
16 March 2012

സൗമ്യ വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ പരാക്രമം കാട്ടിയ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെ പത്താം ബ്ലോക്കിലെ കാമറയുള്ള മറ്റൊരു സെല്ലിലേക്കു മാറ്റി. ജയിലില്‍ പരാക്രമം കാട്ടിയതിനൊപ്പം വാര്‍ഡര്‍മാര്‍ക്കു നേരേ കൊലവിളി നടത്തുകയും ചെയ്ത ഗോവിന്ദച്ചാമി വ്യാഴാഴ്ച തന്റെ സെല്ലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി കാമറ തകരാറിലാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു മുറി മാറ്റിയത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ജയില്‍ സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പിലിന്റെ പരാതിയില്‍ ഗോവിന്ദച്ചാമിക്കെ തിരേ ടൗണ്‍പോലീസ് കേസെടുത്തു.