ഭരണഘടനാ ലംഘനത്തേക്കാള്‍ ഭേദം ജയില്‍: ഗീലാനി

single-img
16 March 2012

പ്രസിഡന്റ് സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിച്ച് ഭരണഘടനാ ലംഘനം നടത്തുന്നതിനേക്കാള്‍ ജയിലില്‍ പോകാനാണു താന്‍ തയാറെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഗീലാനി വ്യക്തമാക്കി. ഭരണഘടനാലംഘനം നടത്തിയാല്‍ മരണ ശിക്ഷയാണു ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ദാരിയുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ചു പുനരന്വേഷണം നടത്താന്‍ സ്വിസ് അധികൃതര്‍ക്കു കത്തെഴുതണമെന്നാണ് സുപ്രീംകോടതി ഗീലാനി സര്‍ക്കാരിന് അന്ത്യശാസനം നല്കിയത്. ഭരണഘടന പ്രകാരം പ്രോസിക്യൂഷനില്‍നിന്നു സംരക്ഷണമുള്ള പ്രസിഡന്റിനെതിരേ നടപടി എടുക്കാനാവില്ലെന്നാണ് ഗീലാനിയുടെ നിലപാട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത ഗീലാനി കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്.