ചാനല്‍ 4 വീഡിയോ; ശ്രീലങ്കയ്ക്ക് അതൃപ്തി

single-img
16 March 2012

എല്‍ടിടിഇ തലവന്‍ പ്രഭാകരനെയും പന്ത്രണ്ടു വയസുകാരനെയും ശ്രീലങ്കന്‍ പട്ടാളം വധിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോ ദൃശ്യങ്ങള്‍ ബ്രിട്ടനിലെ ചാനല്‍ 4 ടെലിവിഷന്‍ പുറത്തുവിട്ടു. പ്രഭാകരന്റെ മകന്‍ പട്ടാളത്തിനു മുന്നില്‍ കീഴടങ്ങിയ ശേഷമാണു വധിച്ചതെന്നു ചാനല്‍ ആരോപിക്കുന്നു. ചാനലിന്റെ നടപടി ശ്രീലങ്കയുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കി. വീഡിയോ ദൃശ്യങ്ങള്‍ അടിസ്ഥാനമില്ലാത്തതും അസ്വീകാര്യവുമാണെന്നു ലങ്ക പ്രതികരിച്ചു. 2009ല്‍ യുദ്ധം അവസാനിക്കുന്ന അവസരത്തില്‍ പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനും സംഘവും കീഴടങ്ങി. എന്നാല്‍, കുട്ടിയെയും സംഘത്തിലുണ്ടായിരുന്ന ചിലരെയും പട്ടാളക്കാര്‍ തൊട്ടടുത്തുനിന്നു നിറയൊഴിച്ചു വധിക്കുകയായിരുന്നുവെന്നാണു ചാനല്‍ ആരോപിക്കുന്നത്. ബുധനാഴ്ച രാത്രിയിലാണു ശ്രീലങ്കന്‍ കൊലക്കളവും രക്ഷപ്പെട്ട യുദ്ധക്കുറ്റവാളികളും എന്ന പരിപാടി സംപ്രേക്ഷണം ചെയ്തത്.