ബഡ്ജറ്റ് 2012- ഒറ്റനോട്ടത്തില്‍

single-img
16 March 2012
 • കള്ളപ്പണത്തിനും അഴിമിക്കുമെതിരേ കര്‍ശന നടപടി. കള്ളപ്പണത്തെക്കുറിച്ച് ഈ പാര്‍ലമെന്റ് സെഷനില്‍ ധവളപത്രമിറക്കും
 • ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍
 • വികസനത്തിന് അഞ്ച് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും
 • രണ്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയിളവ്
 • രണ്ടു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പത്ത് ശതമാനവും അഞ്ച് ലക്ഷം മുതല്‍ പത്തുലക്ഷം വരെ 20 ശതമാനവും 30 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് 30 ശതമാനവും നികുതി
 • ഈവര്‍ഷം സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു
 • കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം
 • സബ്‌സിഡികള്‍ നിയന്ത്രിക്കും
 • പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും നേരിട്ട് സബ്‌സിഡി
 • എല്ലാ നികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും
 • ചില്ലറ വില്‍പ്പന മേഖലയില്‍ ചെറുകിട സംരംഭകര്‍ക്ക് നികുതിയിളവ്
 • ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍ നടപ്പാക്കും
 • ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി സമാഹരിക്കും
 • ഓഗസ്റ്റുമുതല്‍ ചരക്ക് സേവന നികുതി
 • ആദായ നികുതിയിളവിന് പുതിയ മാര്‍ഗനിര്‍ദേശം, പത്ത് ലക്ഷം രൂപ വരെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ അമ്പത് ശതമാനം വരെ നികുതിയിളവ്
 • ചില്ലറവ്യാപാര മേഖലയിലെ നിക്ഷേപകര്‍ക്കായി രാജീവ് ഗാന്ധി ഇക്വുറ്റി സ്‌കീം നടപ്പാക്കും
 • വ്യോമയാന മേഖലയ്ക്ക് പ്രത്യേക പദ്ധതി. വ്യോമയാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി, 100 കോടി ഡോളര്‍ പ്രവര്‍ത്തന മൂലധനം
 • വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും
 • വിദേശികള്‍ക്ക് ബോണ്ടുകളില്‍ പണം നിക്ഷേപിക്കാം
 • 8,800 കിലോമീറ്റര്‍ ദേശീയ പാതയ്ക്ക് നിര്‍മാണാനുമതി
 • ചെറുകിട ഭവന നിര്‍മാണ പദ്ധതികള്‍ക്ക് വിദേശ വായ്പ ലഭ്യമാക്കും
 • കര്‍ഷകര്‍ക്ക് എ,ടി.എമ്മുകളില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കാര്‍ഡ്
 • ദേശീയ പാര്‍പ്പിട ഭേദഗതി ബില്‍ കൊണ്ടുവരും
 • പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലോക ബാങ്കുമായി സഹകരിച്ച് 242 കോടിരൂപയുടെ പദ്ധതി
 • ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പണം അനുവദിക്കാന്‍ കമ്പനി രൂപീകരിക്കും
 • ഭക്ഷ്യധാന്യ സംഭരണത്തിനായി പുതിയ സംഭരണ കേന്ദ്രങ്ങള്‍
 • കാര്‍ഷിക വായ്പയ്ക്ക് 52,5000 കോടി അനുവദിക്കും. വായ്പാ ലക്ഷ്യം 575000 കോടിയായി ഉയര്‍ത്തി
 • വായ്പാ തിരിച്ചടവിന് കര്‍ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും
 • കാര്‍ഷിക വായ്പ കര്‍ഷകന് നേരിട്ട് ലഭ്യമാക്കും
 • ഗ്രാമീണ ബാങ്കുകള്‍ക്ക് സഹായം നല്‍കുന്നതിനായി നബാഡിന് പതിനായിരം കോടി നല്‍കും
 • സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട്; പരീക്ഷണാടിസ്ഥാനത്തില്‍ അമ്പത് ജില്ലകളില്‍ പുതിയ സംവിധാനം
 • ഭക്ഷ്യ സംസ്‌കാരണത്തിനായുള്ള ദേശീയ പദ്ധതി ആരംഭിക്കും
 • പിന്നോക്ക മേഖലകളിലെ വികസന പദ്ധതികള്‍ക്ക് 12,040 കോടി രൂപ
 • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ആറായിരം സ്‌കൂളുകള്‍ അനുവദിക്കും
 • ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിവിഹിതം 20820 കോടി രൂപയായി ഉയര്‍ത്തി
 • ഗ്രാമീണ മേഖലയിലെ കുടിവെള്ള ശുചിത്വപദ്ധതിക്ക് 14000 കോടി രൂപ
 • സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 11937 കോടി രൂപ
 • 25 ലക്ഷം രൂപവരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവ്
 • ശിശുക്ഷേമ പദ്ധതിക്ക് 15850 കോടി രൂപ
 • 200 ജില്ലകളില്‍ മാതൃ-ശിശു പോഷകാഹാര പദ്ധതി നടപ്പാക്കും
 • വിദ്യാഭ്യാസ വായ്പയ്ക്കായി ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട്
 • കാലാവസ്ഥാ വ്യത്യാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് 200 കോടി രൂപ
 • ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 20000 കോടി രൂപ
 • ദേശീയ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് ആയിരം കോടി രൂപ
 • ഗ്രാമീണ റോഡ് പദ്ധതികള്‍ക്കായി 24000 കോടി രൂപ
 • പൊതു വിതരണ സമവിധാനം കംപ്യൂട്ടര്‍വത്കരിക്കും
 • കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാന്‍ സൗകര്യം
 • ഏഴു മെഡിക്കല്‍ കോളജുകള്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തും
 • വനിതാ സ്വയംസഹായ സംഘങ്ങളുടെ മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഏഴു ശതമാനം പലിശയിളവ്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശതമാനം അധികയിളവ്
 • രണ്ടു ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായ നികുതിയിളവ്
 • വ്യാവസായിക മേഖലയ്ക്കുള്ള ആദായനികുതി പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല
 • ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
 • അര്‍ധ സൈനീക വിഭാഗത്തിനായി നാലായിരം റഡിസന്‍ഷ്യന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കും. ഇതിനായി 1185 കോടി രൂപ
 • കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി
 • ഊര്‍ജ മേഖലയ്ക്ക് 10000 കോടി
 • സര്‍ക്കാര്‍ മേഖലയേയും പൊതുഗതാഗത മേഖയേയും സേവന നികുതിയില്‍ നിന്ന് ഒഴിവാക്കും
 • സനിമാ വ്യവസായങ്ങള്‍ക്ക് സേവന നികുതിയില്ല.
 • എക്‌സൈസ് സേവന നികുതി രണ്ട് ശതമാനം കൂട്ടി
 • ആഢംബര കാറുകളുടെ നികുതി 22 ശതമാനത്തില്‍ നിന്ന 24 ശതമാനമാക്കി ഉയര്‍ത്തി
 • വളം പ്ലാന്റുകളിലേക്കുള്ള ഉപകരണങ്ങള്‍ക്ക് അഞ്ചു ശതമാനം കസ്റ്റംസ് നികുതിയിളവ്
 • വിദേശ സ്വത്തുക്കള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കും
 • പ്രത്യക്ഷ നികുതി കോഡ് പ്രാബല്യത്തിലാക്കുന്നതിനുള്ള സമയപരിധി നീട്ടി
 • റോഡ് നിര്‍മാണ ഉപകരണങ്ങള്‍ക്കുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
 • വൈദ്യുതി ഉത്പാദനത്തിനുള്ള പ്രകൃതി വാതകത്തിന്റേയും ദ്രവീകൃത പ്രകൃതി വാതകത്തിന്റേയും യുറേനിയത്തിന്റേയും അടിസ്ഥാന കസ്റ്റംസ് നികുതി ഒഴിവാക്കി
 • സൈക്കിളിന്റെ നികുതി പത്ത് ശതമാനത്തില്‍ നിന്ന് മുപ്പത് ശതമാനമാക്കി ഉയര്‍ത്തി
 • സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് നികുതി രണ്ടില്‍ നിന്ന് നാലാകും