ജപ്പാനില്‍ സുനാമി; നാശനഷ്ടങ്ങളില്ല

single-img
15 March 2012

ജപ്പാനില്‍ ഇന്നലെ രണ്ടുതവണ ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരമേഖലയില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചെങ്കിലും കാര്യമായ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഹൊക്കയ്‌ഡോ ദ്വീപിനു സമീപം സമുദ്രത്തിന്റെ അടിത്തട്ടില്‍ 26 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാമത്തെ ഭൂകമ്പം റിക്ടര്‍സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി. ആദ്യ ഭൂകമ്പത്തെത്തുടര്‍ന്ന് 20 സെന്റിമീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഹൊക്കെയ്‌ഡോ, അമോറി പ്രവിശ്യകളിലെ പല സ്ഥലങ്ങളിലും ആഞ്ഞടിച്ചു.