റയില്‍ മന്ത്രി ദിനേശ് ത്രിവേദിയെ പുറത്താക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

single-img
15 March 2012

കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയെ ഉടന്‍ പുറത്താക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ മാസം 30 വരെ മന്ത്രിയെ പുറത്താക്കാനാകില്ലെന്ന കോണ്‍ഗ്രസ് നിലപാടിന് മറുപടിയായിട്ടാണ് തൃണമൂല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റെയില്‍വേ ബജറ്റില്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി മന്ത്രിയായ ദിനേശ് ത്രിവേദിയുടെ രാജി തൃണമൂല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 30 വരെ മന്ത്രിയെ പുറത്താക്കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു