ടിനി ടോം നായകനായി ഔട്ട് ഓഫ് ഫോക്കസ്

single-img
15 March 2012

മിമിക്രിയിലൂടെ സിനിമയിലെത്തുകയും ഇന്ത്യൻ റുപ്പി,തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാകുകയും ചെയ്ത ടിനി ടോം തമിഴ് – മലയാളം സംയുക്ത സംരഭമായ ഔട്ട് ഓഫ് ഫോക്കസിൽ നായകനാകുന്നു.പുതുതലമുറ തമിഴ് ചിത്രങ്ങളിലെ പ്രമുഖ സാന്നിധ്യമായ അനൂപ് ജയകുമാറിന്റേതാണ് സംവിധാനം.ടിനിയെ കൂടാതെ നിരവധി പ്രമുഖ മലയാളം താരങ്ങൾ ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നുണ്ട്.മികച്ച ചിത്രത്തിന് ദേശീയ അവാർഡ് നേടിയ ആടുകളം,നീ വരുവായ് എനെ എന്നീ ചിത്രങ്ങൾ അവതരിപ്പിച്ച ടീം ആണ് ഔട്ട് ഓഫ് ഫോക്കസ്സിസും ഒരുക്കുന്നത്.എപിക് ക്രിയേഷന്റെ കീഴിൽ അബ്ദുൽ മനാഫ് ആ‍ണ് ചിത്രം നിർമ്മിക്കുന്നത്.