പ്രിഥ്വിരാജിന്റെ വഴിയേ സംവൃതയും; വിവാഹം സിനിമാ ലോകത്തെ അമ്പരപ്പിച്ചു

single-img
15 March 2012

മലയാള സിനിമാ ലോകത്തേയും പ്രേക്ഷക സമൂഹത്തേയും ഞട്ടിപ്പിച്ചുകൊണ്ട് സിനിമാ താരം സംവൃതാ സുനില്‍ വിവാഹിതയായി. കലിഫോര്‍ണിയയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ കോഴിക്കോട് ചേവരമ്പലം സ്വദേശി അഖിലാണു വരന്‍. ജനുവരി 19ന് അതീവ രഹസ്യമായി കോഴിക്കോട് ചിന്താവളപ്പിലുള്ള ആര്യസമാജം ഓഫീസിലെത്തിയാണ് ഇരുവരും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായത്. കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്തതോടെയാണു വിവാഹ വിവരം പുറത്തറിയുന്നത്.