എസ്ബിടി പ്രവാസി ബിസിനസ്സിൽ 27.21% വർദ്ധന

single-img
15 March 2012

കേരളത്തിലെ ബാങ്കിങ് രംഗത്തെ പ്രമുഖരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 2012 ഫെബ്രുവരി വരെയുള്ള കാലയളവിൽ പ്രവാസി ബിസിനസ്സിൽ 27.21% (3,146 കോടി രൂപ) വർദ്ധനവുണ്ടായി.കഴിഞ്ഞ ജനുവരിയിൽ പ്രവാസി കാലാവധിനിക്ഷേപ പലിശനിരക്ക് 3.82% ൽ നിന്നു 9.50% ലേക്ക് വർദ്ധിപ്പിച്ചതാണ് ഈ നേട്ടത്തിന് കാരണം.കേരളത്തിൽ പ്രവാസി ധനാഗമനത്തിൽ മുന്നിൽ നിൽക്കുന്ന എസ്ബിടിയിൽ ,
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറഞ്ഞതിനാലും പലിശനിരക്ക് ഉയർന്നതിനാലും 2012 ഫെബ്രുവരി വരെ പണം വരവിൽ 34% വർദ്ധനവുണ്ടായി.പ്രവാസികൾക്കിടയിലെ സുഗമമായ പ്രവർത്തനത്തിനായി എസ്ബിടിയ്ക്ക് മദ്ധ്യപൂർവ്വമേഖലയിൽ 34 എക്സ്ചേഞ്ച് കന്വനിയുമായും ഒരു ബാങ്കുമായും പണമടക്കുന്നതിന് ധാരണയുണ്ട്.കൂടുതൽ ഇടപാടുരെ ലഭിക്കുന്നതിനായി മറ്റ് രാജ്യങ്ങളിലേക്കും ഇപ്പോൾ പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്.ആകെ 853 ശാഖകളുള്ളതിൽ 660ഉം കേരളത്തിലാണ്.