റയില്‍ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ഇടതു എം.പിമാരുടെ സമരം

single-img
15 March 2012

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരേ പാര്‍ലമെന്റില്‍ സമരം നടത്തുമെന്ന് എല്‍ഡിഎഫ് എംപിമാര്‍. എന്നാല്‍, ബജറ്റില്‍ കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്ന തെറ്റായ ധാരണകള്‍ പ്രതിപക്ഷം പറഞ്ഞു പരത്തുകയാണെന്നും ഇത് പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. ബുധനാഴ്ച ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ ബജറ്റിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.