പിറവത്തു പോളിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

single-img
15 March 2012

പിറവം ഉപതെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ പത്രസമ്മേളനത്തില്‍ അറിയിച്ചു. മത്സരിക്കുന്ന ഒമ്പതു സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ വനിതകളാണ്. നാളെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പോളിംഗ് സമയം. എല്ലാ വോട്ടര്‍മാര്‍ക്കും പോളിംഗ് സ്ലിപ്പ് നല്‍കിക്കഴിഞ്ഞു. കിട്ടാത്തവര്‍ക്ക് ബൂത്തിനു പുറത്തുള്ള ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നു ലഭിക്കും.