സി.കെ. ചന്ദ്രപ്പന്‍ എല്‍ഡിഎഫ് വിടണമെന്ന് പി.സി. ജോര്‍ജ്

single-img
15 March 2012

മുങ്ങുന്ന കപ്പലായ എല്‍ഡിഎഫ് വിട്ടു പുറത്തുവരാന്‍ പണ്ട് എം.എന്‍. ഗോവിന്ദന്‍ നായര്‍ കാണിച്ച ധൈര്യം സി.കെ. ചന്ദ്രപ്പന് ഉണ്ടാവുമോയെന്നു യുഡിഎഫ് ചീഫ് വിപ് പി.സി. ജോര്‍ജ്. 40 വര്‍ഷത്തെ ചരിത്രമുള്ള മുന്നണി ബന്ധങ്ങള്‍ക്ക് അവസാനമായതായും എറണാകുളം പ്രസ് ക്ലബിലെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കവെ പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി. ചന്ദ്രപ്പന്‍ ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കുമെന്നാണു തന്റെ വിശ്വാസം. അങ്ങനെ വന്നാല്‍ തങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും. യുഡിഎഫിലേക്ക് ഇടതു മുന്നണിയില്‍നിന്നു നാലു പേരെങ്കിലും വിട്ടു വരുമെന്നു പി.സി. ജോര്‍ജ് പറഞ്ഞു. എന്നാല്‍, എന്നു വരുമെന്നു പറയാന്‍ അദ്ദേഹം തയാറായില്ല. എന്തായാലും നെയ്യാറ്റിന്‍കരയ്‌ക്കൊപ്പം മറ്റൊരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ല.