ജഗതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്റര്‍ ഉടന്‍ നീക്കില്ല

single-img
15 March 2012

കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണെ്ടന്ന് മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും വെന്റിലേറ്റര്‍ ഉടന്‍ നീക്കം ചെയ്യില്ല. ഹൃദയം, വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം തൃപ്തികരമാണ്. വെന്റിലേറ്റര്‍ മാറ്റിയിട്ടില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം സ്വന്തം നിലയില്‍ ശ്വാസോച്വാസം ചെയ്യുന്നുണ്ട്. വേദനാസംഹാരി നല്‍കുന്നതും മയക്കത്തിനുള്ള മരുന്ന് നല്‍കുന്നതും നിര്‍ത്തി. അബോധാവസ്ഥയില്‍ തുടരുന്ന അദ്ദേഹം പൂര്‍ണബോധത്തില്‍ എത്തിയെങ്കില്‍ മാത്രമേ ചികിത്സയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂ. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനായി വിദഗ്ദരായ മെഡിക്കല്‍ സംഘം 24 മണിക്കൂറും ക്യാമ്പുചെയ്യുന്നുണ്ട്.