ലക്‌ഷോറിലെ നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയം

single-img
15 March 2012

സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുമായി തൊഴില്‍ മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തൊഴില്‍മന്ത്രി നഴ്‌സുമാരുമായി ഇന്ന് ചര്‍ച്ച നടത്തിയത്. പ്രതികാര നടപടികളുടെ ഭാഗമായി പിരിച്ചുവിട്ട രണ്ടു നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തതിനെത്തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.