എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇനി അച്ചടി നിര്‍ത്തി

single-img
15 March 2012

ഒടുവില്‍ ബ്രിട്ടാനിക്ക പിന്‍വാങ്ങി; അല്ല മാറി. ഇന്റര്‍നെറ്റ് യുഗത്തിന്റെ കടന്നാക്രമണത്തെ മറികടക്കാനാവില്ലെന്നു ലോകത്തിലെ ഏറ്റവും വിഖ്യാതമായ വിജ്ഞാനഭണ്ഡാഗാരം സമ്മതിച്ചു. ഇനി ഭാവി ഓണ്‍ലൈന്‍ എന്നത് അംഗീകരിച്ചു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക അച്ചടിപ്പതിപ്പ് നിര്‍ത്തി. അച്ചടിമാധ്യമങ്ങളുടെ ദുര്‍ദശ ഒരിക്കല്‍ക്കൂടി വിളംബരം ചെയ്യുകയാണ് ബ്രിട്ടാനിക്ക. 1768-ല്‍ ആരംഭിച്ച ബ്രിട്ടാനിക്കയുടെ 2010-ല്‍ ഇറങ്ങിയ പതിപ്പ് അവസാനത്തെ അച്ചടിപതിപ്പാകും. 12,000 പ്രതികളാണ് അന്ന് അടിച്ചത്. 32 വാല്യമുള്ള ആ പതിപ്പിനു വില 1,395 ഡോളര്‍. അതിന്റെ 4,000 പ്രതികള്‍ ഇനിയും വില്‍ക്കപ്പെടാതെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്.