ബോട്ടപകടം: പ്രശോഭ് സുഗതനെ റിമാന്‍ഡ് ചെയ്തു

single-img
15 March 2012

ചരക്കുകപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രശോഭ് സുഗതനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് പ്രശോഭ് സുഗതനെ ഹാജരാക്കിയത്. അപകടമുണ്ടാക്കിയ എംവി പ്രഭുദയ എന്ന കപ്പലിന്റെ സെക്കന്‍ഡ് ഓഫീസറാണ് മലയാളിയായ പ്രശോഭ് സുഗതന്‍. കേസിലെ ഒന്നാം പ്രതിയാണ് തിരുവനന്തപുരം അമ്പലംമുക്ക് സ്വദേശിയായ പ്രശോഭ് സുഗതന്‍. അപകടമുണ്ടായ സമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്നാണ് വിവരം. ചെന്നൈ തുറമുഖത്തേക്ക് കപ്പല്‍ വരുന്നതിനിടെ കടലില്‍ വീണ് പരിക്കേറ്റ് ട്രിങ്കോമാലിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നലെയാണ് മടങ്ങിയെത്തിയത്.