ക്ലാര്‍ക്കും പോണ്ടിംഗും വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് ടീമില്‍

single-img
15 March 2012

സിബി സീരീസിലെ പലമത്സരങ്ങളില്‍നിന്നു വിട്ടുനിന്ന നായകന്‍ മൈക്കള്‍ ക്ലാര്‍ക്കിനെയും മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയും ഓസീസിന്റെ വിന്‍ഡീസ് പര്യടനത്തിനുള്ള പതിനാറാംഗ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. പിന്‍തുടയുടെ ഞരമ്പിന് വേദനയെത്തുടര്‍ന്ന് ത്രിരാഷ്്ട്രപരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ഫൈനലില്‍ ക്ലാര്‍ക്ക് കളിച്ചിരുന്നില്ല. ഏകദിനത്തില്‍നിന്നു വിരമിച്ച പോണ്ടിംഗ് ഇന്ത്യക്കെതിരെ ടെസ്റ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് വീണ്ടും ടീമിലെത്തിച്ചത്.