യുപി മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് അധികാരമേറ്റു

single-img
15 March 2012

ഉത്തര്‍പ്രദേശിന്റെ 33-മത് മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബി.എല്‍.ജോഷി സത്യവാചകം ചൊല്ലിക്കൊടുത്തു. 19 മന്ത്രിമാരും അഖിലേഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും മുതിര്‍ന്ന നേതാക്കള്‍ക്കും പുറമെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ്, അനില്‍ അംബാനി എന്നിവരും സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തു.