തന്നെ മാറ്റാൻ ഗൂഡാലോചന നടന്നു:വി പി ആർ

single-img
14 March 2012

ആര്‍.എസ് .പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് തന്നെ നീക്കാന്‍ ഗൂഢാലോചന നടന്നതായി സ്ഥാനമൊഴിഞ്ഞ സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള. താന്‍ വളര്‍ത്തി വലുതാക്കിയവരും ഇക്കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എന്‍.കെ. പ്രേമചന്ദ്രനെ താന്‍ ഊട്ടിയുറക്കിയതാണ്. പ്രേമചന്ദ്രന്‍ ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന ചോദ്യത്തിന് ഇതു തനിക്കറിയില്ലെന്നായിരുന്നു രാമകൃഷ്ണപിള്ളയുടെ മറുപടി. തനിക്കു പാര പണിതവര്‍ ദു:ഖിക്കേണ്ടിവരും. പാര്‍ട്ടി കോടീശ്വരന്‍മാരുടെ കൈകളിലെത്തുകയാണ്‌. താന്‍ സെക്രട്ടറിയായിരുന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്ന്‌ അറിയാവുന്നവരാണ്‌ ദുഷ്‌ടലാക്കോടെ ചരടുവലികള്‍ നടത്തിയത്‌. കൂടെ നില്‍ക്കുമെന്ന്‌ കരുതിയിരുന്ന ചിലര്‍പോലും അവസാന നിമിഷം ഗൂഢാലോചനയില്‍ പങ്കാളികളാവുകയായിരുന്നു രാമകൃഷ്ണപിള്ള പറഞ്ഞു