ബ്യൂട്ടിഫുൾ ടീം വീണ്ടും ഒന്നിക്കുന്നു.

single-img
14 March 2012

മലയാളത്തിൽ ഹിറ്റായ ബ്യൂട്ടിഫുൾ ടീം വീണ്ടും ഒന്നിക്കുന്നു.നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്യൂട്ടിഫുൾ.അനൂപ് മേനോനും ജയസൂര്യയും ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഈ ടീം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.അനൂപ് മേനോനാണു തിരക്കഥയെഴുതിയിരിക്കുന്നത്.ജയസൂര്യ ഇതിൽ ഒരു പ്രധാനവേശം ചെയ്യുന്നുണ്ട്.

                                                     ട്രാഫിക് ഒരുക്കിയ രാജേഷ് പിള്ളയുടെ ചിത്രത്തിനും അനൂ‍പ് മേനോന്‍ തിരക്കഥയൊരുക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രം തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ചെന്നാണ് റിപ്പോര്‍ട്ട്.