കേരളത്തോടു കടുത്ത അവഗണന: ഒ. രാജഗോപാല്‍

single-img
14 March 2012

സമീപകാല ചരിത്രത്തില്‍ കേരളത്തെ ഇത്ര അവഗണിച്ച റെയില്‍വേ ബജറ്റ് ഉണ്ടായിട്ടില്ലയെന്ന് മുന്‍ റെയില്‍േവ സഹമന്ത്രി ഒ. രാജഗോപാല്‍. കേരളം 16 എംപിമാരെയും നാലു മന്ത്രിമാരെയും നല്‍കി കേന്ദ്രത്തെ സഹായിച്ചിട്ടും പ്രതിഫലമായി കിട്ടിയത് അവഗണനയാണ്. കേന്ദ്ര റെയില്‍വേ മന്ത്രി കേരളത്തിലെത്തുകയും നിവേദനം കൈപ്പറ്റുകയും ചെയ്തതിനാല്‍ വളരെയേറെ പ്രതീക്ഷയോടെയാണ് ബജറ്റിനു കാത്തിരുന്നത്. നേമത്തും കോട്ടയത്തും കോച്ചിംഗ് ടെര്‍മിനലിന് സര്‍വെ നടത്തുമെന്ന പ്രഖ്യാപനം കേരളത്തെ പരിഹസിക്കലാണ്. കഴിഞ്ഞ ബജറ്റില്‍ ഇതു പ്രഖ്യാപിച്ചിരുന്നതാണ്. പാലക്കാട് കോച്ച് ഫാക്ടറിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തിനു ശേഷമാണ് ഇതു ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ സഹകരണത്തോടെയാണ് ഫാക്ടറി സ്ഥാപിക്കുകയെന്നാണ് ബജറ്റിലുള്ളത്. എന്നാല്‍ കേരള സര്‍ക്കാര്‍ പി.പി.പി മാതൃകയില്‍ സ്ഥാപിക്കുമെന്നാണു പറഞ്ഞിരുന്നത്: രാജഗോപാല്‍ ചൂണ്ടിക്കാട്ടി.