റയിൽവേ ബജറ്റ് കേരളത്തിനു നിരാശ

single-img
14 March 2012

റയിൽവേ ബജറ്റിൽ കേരളത്തിനു നിരാശ.രണ്ട് മെമു ഉള്‍പ്പെടെ മൂന്ന് പുതിയ ട്രെയിനുകള്‍ മാത്രമാണു കേരളത്തിനു അനുവദിച്ചത്.കൊച്ചുവേളി-യശ്വന്ത്പൂര്‍ പ്രതിവാര ട്രെയിന്‍, എറണാകുളം-തൃശൂര്‍ മെമു, പാലക്കാട് -കോയമ്പത്തൂര്‍ -ഇൌറോഡ് മെമു എന്നിവയാണ് അനുവദിച്ചത്. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് നാഗര്‍കോവില്‍ വരെയും മംഗലാപുരം-പാലക്കാട് എക്സ്പ്രസ് കോയമ്പത്തൂര്‍ വരെയും നീട്ടി.

കൊല്ലത്തെ പറവൂര്‍ മാതൃകാസ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ അഞ്ച് പുതിയ ആദര്‍ശ് സ്റ്റേഷനുകളും അനുവദിച്ചിട്ടുണ്ട്. കൊല്ലങ്കോട് – തൃശ്ശൂര്‍, ബാലരാമപുരം – വിഴിഞ്ഞം, അങ്ങാടിപ്പുറം – ഒറ്റപ്പാലം, ചെങ്ങന്നൂര്‍ തിരുവനന്തപുരം പാതകള്‍ക്ക് സര്‍വ്വേ നടത്തും. ശബരിമല-ചെങ്ങന്നൂര്‍, കാഞ്ഞങ്ങാട്പാണത്തൂര്‍ പാതകള്‍ക്ക് അനുമതിയായി. കേരളത്തില്‍ 72 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള കാറ്റാടി പ്ലാന്റ് സ്ഥാപിക്കും. ചേര്‍ത്തല വാഗണ്‍ ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. നേമത്ത് പുതിയ കോച്ച് ടെര്‍മിനലിനുള്ള സര്‍വേ നടത്തും. കോട്ടയത്ത് കോച്ച് ടെര്‍മിനല്‍ നിര്‍മ്മിക്കും. തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ പാതക്കായി ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി  പറഞ്ഞു