മുഖ്യമന്ത്രി ചട്ടം ലംഘിക്കുന്നുവെന്ന് എല്‍ഡിഎഫ് പരാതി നല്കി

single-img
14 March 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിറവം ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനായി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കാണിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളില്‍നിന്നു നിവേദനങ്ങള്‍ വാങ്ങിയതു ചട്ടലംഘനമാണ്. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉദ്യോഗസ്ഥരെ നിറയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ റോഡ്‌ഷോയുടെ പേരില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.