മുല്ലപ്പെരിയാര്‍: ബേബി ഡാം ശോചനീയാവസ്ഥയില്‍

single-img
14 March 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ നടന്ന വാട്ടര്‍ ലോസ്റ്റ് പരിശോധനയിലാണു ബേബി ഡാമിന്റെ ദുര്‍ബലാവസ്ഥ വെളിപ്പെട്ടത്. ഡാമിന്റെ മുകളില്‍നിന്നും 60 അടി താഴേക്കു തുരന്നു കോര്‍ സാമ്പിളുകള്‍ ശേഖരിക്കുന്ന ബോര്‍ ഹോളിലാണ് ഇന്നലെ വാട്ടര്‍ ലോസ്റ്റ് പരിശോധന നടത്തിയത്. ബോര്‍ ഹോളിലേക്ക് പൈപ്പിലൂടെ ഒലിച്ച വെള്ളം താഴേക്ക് വാര്‍ന്നുപോവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലും ബോര്‍ ഹോളില്‍ ജലം നിറഞ്ഞില്ല. ഇതുമൂലം വാട്ടര്‍ പ്രഷര്‍ മീറ്റര്‍ ഉപയോഗിച്ചുള്ള ജലനഷ്ടം തിട്ടപ്പെടുത്താനുമായിട്ടില്ല. കേരളത്തിന് ഏറെ അനുകൂലമായേക്കാവുന്ന ഈ പരിശോധനയില്‍ കേരളത്തിന്റെ പ്രതിനിധികളായ എം.കെ. പരമേശ്വരനേയും ഇറിഗേഷന്‍ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി. ലതികയും ഉള്‍പ്പെടെയുള്ള സംഘത്തെ മാറ്റിനിര്‍ത്തിയിരുന്നു. ഇവര്‍ക്ക് യാതൊരു വിവരവും ലഭിക്കാത്തവിധമാണ് പരിശോധന നടന്നത്. പ്രധാന അണക്കെട്ടിന്റെ 135 അടി നീളത്തിലും 975 അടി അടിയിലും ബോര്‍ ഹോളുകള്‍ നിര്‍മിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട്.