ഇറ്റാലിയന്‍ വിദേശ സഹമന്ത്രി നിരാശനായി മടങ്ങി

single-img
14 March 2012

ഇറ്റാലിയന്‍ തടവുകാരെ ജയിലിനു പുറത്തു പാര്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ വിദേശ സഹമന്ത്രി സ്റ്റെഫാന്‍ ഡി. മിസ്തുറ കേരളത്തില്‍ നിന്ന മടങ്ങി. മല്‍സ്യബന്ധന തൊഴിലാളികളെ വെടിവച്ച കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ പൂജപ്പുര ജയിലില്‍ എത്തിച്ച കഴിഞ്ഞ അഞ്ചിന് എത്തിയ അദ്ദേഹം ഒരാഴ്ചത്തെ താമസത്തിനു ശേഷമാണ് തിരികെ പോകുന്നത്. പൂജപ്പുര ജയിലില്‍ നിന്ന് തടവുകാരെ മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തടവുകാരെ ഹോട്ടലിലേക്കോ പോലീസ് ക്ലബിലേക്കോ മാറ്റാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പോലീസ് അധികാരികളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.