മായാവതിയുടെ ആസ്‌തി ഇരട്ടിച്ചു

single-img
14 March 2012

യു.പി. മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി. നേതാവുമായ മായാവതിയ്ക്ക് 111.64 കോടി രൂപയുടെ ആസ്തിയുള്ളതായി രേഖകള്‍.മത്സരിക്കാനായി നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലാണ് മായാവതി സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

96 കോടി രൂപയുടെ സ്ഥാവര ആസ്തിയാണ് മായാവതിയ്ക്കുളളത്. ഇതിനുപുറമേ 380 കാരറ്റ് വജ്രാഭരണങ്ങളും ഒരു കിലോഗ്രം സ്വര്‍ണ്ണവും 20 കിലോഗ്രാം വെളളിയും മായാവതിയുടെ ആസ്തിയില്‍ ഉള്‍പ്പെടുന്നു.2007-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ മായാവതിയുടെ സ്വത്ത്‌ 52 കോടി രൂപയായിരുന്നു. 2010-ല്‍ സംസ്‌ഥാന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവരുടെ ആകെ സ്വത്ത്‌ 88 കോടിയിലെത്തി. തുടര്‍ന്ന്‌ ഒറ്റ വര്‍ഷത്തിനുള്ളില്‍ അത്‌ 111.64 കോടിയായി കുതിച്ചുയരുകയും ചെയ്‌തു.