മായാവതിയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു

single-img
14 March 2012

ബഹുജന്‍ സമാജ്‌വാദിപാര്‍ട്ടി നേതാവ് മായാവതിക്കെതിരേ ഭരണകക്ഷിയായ സമാജ്്‌വാദി പാര്‍ട്ടിയുടെ ആദ്യ വെടിപൊട്ടി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മായാവതി സ്വരുക്കൂട്ടിയ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ വര്‍മ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാജ്യസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രിക നല്കിയപ്പോള്‍ മായാവതിയുടെ സമ്പാദ്യം 111.64 കോടിയാണ്. 2007ല്‍ ഇത് 52 കോടിയായിരുന്നു. അതായത് മൂന്നുവര്‍ഷത്തിനകം ഇരട്ടി സമ്പാദ്യം. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്തു ഗുണ്ടാരാജ് നടപ്പിലാക്കാനാണു ശ്രമിക്കുന്നതെന്ന് മായാവതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാനമൊട്ടുക്ക് ബിഎസ്പി ചിഹ്നമായ ആനയുടെയും നേതാവ് മായാവതിയുടെയും പ്രതികള്‍ സ്ഥാപിച്ചതിനെ സമാജ്‌വാദി പാര്‍ട്ടി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.