മണിപ്പൂര്‍ മുഖ്യമന്ത്രിയായി ഇബോബി സിംഗ് അധികാരമേറ്റു

single-img
14 March 2012

മണിപ്പൂരിന്റെ 23-ാമതു മുഖ്യമന്ത്രിയായി അറുപത്തിമൂന്നുകാരനായ കോണ്‍ഗ്രസ് നേതാവ് ഒക്രം ഇബോബി സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.20ന് രാജ്്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഗുര്‍ബചന്‍ ജഗത് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും മന്ത്രിമാരുടെ പേരുകള്‍ നിശ്ചയിക്കാത്തതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു സത്യപ്രതിജ്ഞ ചെയ്യാനായില്ല. അതിനാല്‍ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാതെയാണ് മുഖ്യമന്ത്രി രാജ്ഭവന്‍ വിട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ വനംവകുപ്പ് മന്ത്രി ദേബേന്ദ്ര, ഗയികാംഗം, മുന്‍ ജലവിഭവ വകുപ്പ് മന്ത്രി ഫുംഗ്‌സാതാങ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്യാതെ മടങ്ങി.60 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 42 സീറ്റു നേടിയാണു കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. മണിപ്പൂരിന് 12 മന്ത്രിമാര്‍ വരെയാകാം. മന്ത്രിസഭാവികസനം അടുത്ത ദിവസങ്ങളിലുണ്ടാവും.