ഇടുക്കിയില്‍ വീണ്ടും ഭൂചലനം

single-img
14 March 2012

ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇന്നലെ വൈകുന്നേരം 6.04-നും 6.06-നും ഇടയ്ക്കു രണ്ടുതവണയാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 1.1-ഉം 0.72-ഉം തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണുണ്ടായത്. കട്ടപ്പന, ഉപ്പുതറ തുടങ്ങിയ പ്രദേശങ്ങളിലാണു ചലനം കൂടുതലായി അനുഭവപ്പെട്ടത്. ഈ മാസം ഇതു മൂന്നാം തവണയാണ് ഇടുക്കിയില്‍ ഭൂചലനം ഉണ്ടാകുന്നത്. അഞ്ചിനു പുലര്‍ച്ചെ 12.17-ന് 2.1 തീവ്രതയുള്ളതും പത്തി നു പുലര്‍ച്ചെ 3.47-ന് 2.3 തീവ്രത യുള്ള തുമായ ഭൂചലന ങ്ങളാണ് ഉണ്ടായത്. ഉപ്പുതറയ്ക്കടുത്ത വെഞ്ഞൂര്‍മെട്ടായിരുന്നു അന്നു പ്രഭവകേന്ദ്രം. തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങള്‍ പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.