വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

single-img
14 March 2012

ദുബായ്:വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനു  ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ അബൂദാബി അപ്പീൽ കോടതി വിധിച്ചു,തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാല സ്വദേശി നജീമിനെ 2011 മാര്‍ച്ച് 11ന് ദുബൈ നാഇഫ് റോഡില്‍വെച്ച് ദുബൈ പൊലീസ് വാഹനം ഇടിച്ച് പരിക്കേറ്റ കേസിലാണ് നഷ്ടപരിഹാരമായി ആറര ലക്ഷം ദിര്‍ഹം (88 ലക്ഷം രൂപ) നല്‍കാന്‍ വിധിയുണ്ടായത്.10 വര്‍ഷമായി ദുബൈ നാഷണല്‍ ട്രാവല്‍ ഏജന്‍സി (ഡനാട്ട)യില്‍ ജോലി ചെയ്തുവന്ന നജീം രാവിലെ ആറിന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന് കാരണമായ പൊലീസ് വാഹനത്തില്‍ തന്നെ നജീമിനെ ദുബൈ റാശിദ് ആശുപത്രിയില്‍ എത്തിച്ചു. അല്‍കബ്ബാന്‍ അഡ്വക്കറ്റ്സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സ് മുഖേനയാണ്ഇൻഷുറൻസ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്.

                                                                                              തുടര്‍ന്ന് 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബൂദബി നാഷണല്‍ ഇന്‍ഷുറന്‍സിനെതിരെ അഡ്വ. ശംസുദ്ദീന്‍ മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തു. പ്രാഥമിക കോടതി ഈ കേസില്‍ രണ്ടര ലക്ഷം ദിര്‍ഹമാണ് വിധിച്ചത്. ഇതിനെതിരെ അബൂദബി അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശംസുദ്ദീന്‍ പറഞ്ഞു.