വിവിധതല പാർക്കിംഗ് സൌകര്യവുമായി ടെക്നോപാർക്ക്

single-img
13 March 2012

തിരുവനന്തപുരത്തെ ഏറ്റവും തിരക്കു പിടിച്ച ടെക്നോപാർക്ക് മേഖലയിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി സ്വയം പ്രവർത്തിക്കുന്ന വിവിധതല പാർക്കിംഗ് സൌകര്യം മാറുന്നു.ഓട്ടോമാറ്റിക് മൾട്ടിലെവൽ മോഡുലാർ ഓട്ടോമൊബൈൽ പാർക്കിംഗ് സിസ്റ്റം ആണ് ഏതു സമയവും വാഹനങ്ങൾ നിറഞ്ഞ ടെക്നോപാർക്കിൽ ഇപ്പോൾ ആശ്വാസമായിരിക്കുന്നത്.ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്ത ഈ പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത് ജോയ് എബ്രഹാമും അദ്ദേഹത്തിന്റെ മകൻ ഓബിൻ ജോയും ചേർന്നാണ്.വെറും 5 സെന്റിൽ 300 വാഹനങ്ങൾ ഉൾക്കൊള്ളുന്ന ഈ പാർക്കിംഗ് പദ്ധതി പതിനായിരക്കണക്കിന് വരുന്ന ടെക്നോപാർക്ക് ജീവനക്കാർക്ക് ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാർഗമായിരിക്കുകയാണ്.കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്.