വി.എസിനെതിരെ സിന്ധു ജോയ്

single-img
13 March 2012

തന്നെ കറിവേപ്പിലയാക്കിയത് സിപിഎം ആണെന്ന് സിന്ധു ജോയി. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയ സിന്ധു ജോയി മുളന്തുരുത്തിയില്‍ സംഘടിപ്പിച്ച പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു. വി.എസിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. അപമാനിച്ചതിന് ശേഷം തിരുത്തുന്നതില്‍ കാര്യമില്ല. സ്ത്രീ സംരക്ഷകനെന്ന് അവകാശപ്പെടുന്ന വി.എസ് ചെയ്യുന്നതെന്താണെന്നും സിന്ധു ജോയി ചോദിച്ചു. മകനെതിരേയുള്ള ആരോപണങ്ങള്‍ മറച്ചുവെയ്ക്കാനാണ് വി.എസിന്റെ ശ്രമമെന്നും സിന്ധു ജോയി പറഞ്ഞു. സിന്ധുവിനെതിരേ വി.എസ് നടത്തിയ പദപ്രയോഗം ഏറെ വിവാദമായിരുന്നു.